Leave a comment

വേഷം മാറിയെത്തുന്ന കാമത്തെ തിരിച്ചറിയണം

വേഷം മാറിയെത്തുന്ന കാമത്തെ തിരിച്ചറിയണം (10)

നാം നമ്മോടുതന്നെ നടത്തുന്ന ധര്‍മ്മയുദ്ധത്തില്‍ ജയിക്കേണ്ടത് നമ്മില്‍ നിന്നു തന്നെ ജനിച്ച കാമാദികളെയാണ്. പലവിധ വേഷത്തിലാകും ഈ കാമം അവതരിക്കുക. ഇതിനെ സൂക്ഷ്മ വിശകലനത്തിലൂടെ കണ്ടെത്തി നിഗ്രഹിക്കണം. നമ്മിലെ കാമം പലവിധ മൂല്യഭാവങ്ങളും കൈക്കൊള്ളും. ഭര്‍ത്താവ് മരിച്ച അയല്‍ക്കാരിക്ക് സഹായവും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നയാളില്‍ പ്രകടമാകുന്നത് പിതൃഭാവമായിരിക്കും. വഴിയില്‍ നിരാലംബയായ സ്ത്രീക്ക് തുണയേകുമ്പോള്‍ ജ്യേഷ്ഠഭാവമായിരിക്കും പ്രകടമാവുക. പക്ഷെ അതിസൂക്ഷ്മ വിശകലനത്തില്‍ നമ്മുടെയുള്ളിലെ കാമം പ്രച്ഛന്നവേഷം ധരിച്ചെത്തിയതാണ് പിതൃ_ജ്യേഷ്ഠ ഭാവങ്ങളെന്ന് തിരിച്ചറിയാന്‍ കഴിയും. ഇങ്ങനെ നമ്മുടെയുള്ളിലുണരുന്ന സഹാനുഭൂതികളെയും മറ്റും സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇവ എങ്ങോട്ടാണ് നമ്മെ നയിക്കുന്നതെന്നു തിരിച്ചറിഞ്ഞാല്‍മതി.

മുത്തച്ഛന്‍മാര്‍, പിതാക്കന്മാര്‍, തനിക്കൊപ്പമുള്ള സുഹൃത്തുക്കള്‍, മക്കള്‍, പേരക്കുട്ടികള്‍ തുടങ്ങിയ അഞ്ച് തലമുറയെയാണ് യുദ്ധഭൂമിയില്‍ അര്‍ജുനന്‍ കാണുന്നത്. ഇവയെല്ലാം വ്യക്തിക്കുള്ളിലെ വിവിധ ഭാവങ്ങളുടെ പ്രതിനിധികളാണ്. നമുക്ക് പ്രിയപ്പെട്ട ഇത്തരം ഭാവങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പലപ്പോഴും നാം തയ്യാറാകില്ല. നമ്മെ രമിപ്പിക്കുന്നവയെ നിഗ്രഹിക്കാന്‍ നാം സന്നദ്ധത കാട്ടാതെ ‘അതൊഴിച്ചുള്ള പുണ്യം മതി’ എന്ന നിലപാടാകും സ്വീകരിക്കുക. നമുക്ക് ചേരാത്തതിനെ നമ്മുടെയുള്ളില്‍ നിന്നു ചെത്തിക്കളയാന്‍ നാം തയ്യാറാകണം. ശിലയില്‍ ശില്പി ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല. അതിനിണങ്ങാത്ത ഭാവങ്ങള്‍ കൊത്തിക്കളയുമ്പോള്‍ ആരാധനായോഗ്യമായ ദേവരൂപം അതിനു സിദ്ധിക്കുന്നു. നമുക്കിണങ്ങാത്ത കാമനകള്‍ നിഗ്രഹിച്ച് കഴിയുമ്പോള്‍ നാമും ആരാധനക്കിണങ്ങിയവരാകും

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

കുന്തിയുടെ ഭഗവത് ശരണാഗതി – ഭാഗവത പാരായണം (8)

വിപദസ്സന്തു നശ്ശശ്വത്തത്ര തത്ര ജഗദ്ഗുരോ!
ഭവതോ ദർശനം യത്‌ സ്യാദപുനർഭവദർശനം (1-8-25)

സൂതൻ തുടർന്നു:

കൃഷ്ണൻ തന്‍റെ ജോലിതീർത്തശേഷം ദ്വാരകയിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ മരിച്ചുപോയ അഭിമന്യുവിന്‍റെ വിധവ ഉത്തര അലറിവിളിച്ചുകൊണ്ട് ഓടിയെത്തി അവിടുത്തെ അഭയംപ്രാപിച്ചു. ഭയങ്കരമായ ഒരാഗ്നേയാസ്ത്രം ഭയന്നാണ്‌ ഉത്തര ഓടിയെത്തിയത്‌. ഇതിനോടൊപ്പംതന്നെ പാണ്ഡവരും അതിശക്തമായ ഒരുബ്രഹ്മാസ്ത്രത്താൽ ആക്രമിക്കപ്പെട്ടു. പ്രാണഭിക്ഷണൽകി തിരിച്ചയച്ച അശ്വത്ഥാമാവായിരുന്നു ഇതിന്‍റെയെല്ലാം പിന്നിൽ. ഉത്തരയുടെ ഗർഭംകൂടി നശിപ്പിക്കാനായിരുന്നു അയാളുടെ ദുഷ്ടബുദ്ധി. കൃഷ്ണൻ തന്‍റെ കനിവേറിയ കരങ്ങൾകൊണ്ട്‌ ഗർഭസ്ഥശിശുവിനെയടക്കം എല്ലാവരേയും രക്ഷിച്ചു. ഏതൊരു ദുഷ്ടശക്തിക്കാണ്‌ അവിടുത്തെ ജയിക്കാനാവുക.

പാണ്ഡവമാതാവായ കുന്തി ഭക്തിപാരവശ്യത്തോടെ പ്രാർത്ഥിച്ചു. “കൃഷ്ണ, അങ്ങ്‌ പരമാത്മാവുതന്നെയാണ്‌. വികലമായ മനസുളളവർക്ക്‌ അങ്ങയെ തിരിച്ചരിയാൻ കഴിയില്ലതന്നെ. നമോവാകം. അങ്ങേയ്ക്ക്‌ നമോവാകം. അങ്ങു ഞങ്ങളെ ഈആപത്ഘട്ടത്തിലും അശ്വത്ഥാമാവിന്‍റെ അസ്ത്രത്തിൽനിന്നും രക്ഷിച്ചു. എങ്കിലും ഞാൻ പ്രാർത്ഥിക്കുന്നുത്‌ സർവ്വലോകനിയന്താവായ അവിടുന്ന ഞങ്ങൾക്ക്‌ കൂടുതൽ ആപത്തുകൾ വരുത്തണമെന്നതന്നെയാണ്‌. അങ്ങനെ ഞങ്ങൾ അവിടുത്തെ ശരണം പ്രാപിക്കാനിടവരുമല്ലോ. അങ്ങനെ ജനനമരണചക്രത്തിന്‍റെ പിടിയിൽനിന്നും മോചനം ലഭിക്കുമല്ലോ. സ്വന്തം പാരമ്പര്യത്തിലും ശക്തിയിലും വിദ്യയിലും ധനത്തിലും അഹങ്കരിച്ചവർ നിന്‍റെ നാമം ഉരുവിടുന്നതുപോലുമില്ല. നിന്തിരുവടിയെകാണുവാൻ സ്വന്തമായി ഒന്നുമില്ലാത്തവർക്കും അഹങ്കാരമില്ലാത്തവർക്കും മാത്രമേ സാധിക്കൂ.

ഭഗവാൻ, അങ്ങ്‌ ആദിയന്തമില്ലാത്തവനാണല്ലോ. ആർക്കാണവിടുത്തെ മഹിമയുടെ ആഴമളക്കാനാവുക? മനുഷ്യരൂപത്തിൽ അവതരിക്കുമ്പോഴും എങ്ങിനെയാണ്‌ അങ്ങയെ അളക്കുക? അങ്ങ്‌ തികച്ചും പക്ഷപാതമില്ലാത്തയാളാണെങ്കിലും മനുഷ്യന്‍റെ തുലോംതുച്ഛമായ മനസ്‌ അങ്ങയിൽ വൈവിധ്യംകണ്ടെത്തുന്നു. അങ്ങ് ഈ വിശ്വത്തിന്‍റെ ആത്മാവാണ്‌. വിശ്വമായികാണപ്പെടുന്നുതിന്‍റെ ആത്മ സത്തയുമാണ്‌. ജനനമറ്റവനായ അവിടുന്ന് അനേകം രൂപഭാവങ്ങളെ കൈക്കൊളളുന്നു. അങ്ങയുടെ അവതാരകാരണങ്ങളെപ്പറ്റി കൂർമ്മബുദ്ധികൾ പലവസ്തുതകളും നിരത്തുന്നുണ്ട്‌. അവിടുന്ന് ഭൂമിയിലേക്കിറങ്ങിവന്ന്‌ പലവിധലീലകളും ചെയ്ത്‌ മനുഷ്യന് സ്മരിക്കാനും ഭക്തിയുണ്ടാകാനും വേണ്ടരീതിയിലുളള കർമ്മങ്ങൾ കൈയാളുന്നു. അങ്ങനെ ആ പാദാരവിന്ദങ്ങളിലേക്ക് അവരെ ആകർഷിച്ച്‌ മോക്ഷപദത്തിലേക്ക്‌ നയിക്കുന്നു. ഭഗവൻ, ഞാനങ്ങയുടെ പാദങ്ങളില്‍ അഭയം തേടുന്നു. എന്‍റെ മറ്റു ബന്ധനങ്ങളെയെല്ലാം അറുത്ത്‌ അവിടുത്തെമാത്രം ചിന്തയിൽ മുഴുകാൻ ഇടവരുത്തണേ. ഇതെന്‍റെ ഹൃദയംനിരഞ്ഞ പ്രാർത്ഥനയാണ് കൃഷ്ണാ.”

കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ടുപറഞ്ഞു. “അങ്ങിനെയാകട്ടെ.” യുധിഷ്ഠിരന്‌ തന്‍റെസങ്കടവും ആത്മനിന്ദയും സഹിക്കാവുന്നത്തിലപ്പുറമായിരുന്നു. മഹാഭാരതയുദ്ധത്തിൽ കുറെയേറെ വില്ലാളികളെ കൊലക്കുകൊടുത്തതിന്‍റെ മനോദുഃഖം “വേദപുരാണങ്ങളില്‍ പറയുന്നതുപോലെ ധർമ്മയുദ്ധത്തിൽ ശത്രുവിനെകൊല്ലുന്നതുകൊണ്ട്‌ ഒരു രാജാവിന്‌ പാപം കിട്ടുന്നില്ലെങ്കിലും അതെന്നെ സംതൃപ്തനാക്കുന്നില്ല.” യുധിഷ്ഠിരൻ പറഞ്ഞു.

അവലംബം : ശ്രീമദ് ഭാഗവതം നിത്യപാരായണം

പഞ്ചവടീപ്രവേശം – ആരണ്യകാണ്ഡം MP3 (43)

ഇവിടെ MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ഇവിടെ കേള്‍ക്കൂ. Download audio file (043_Panchavadi_Pravesam.mp3)

പഞ്ചവടീപ്രവേശം

എന്നരുള്‍ചെയ്‌തു ചെന്നു പുക്കിതു പഞ്ചവടി-
തന്നിലാമ്മാറു സീതാലക്ഷ്‌മണസമേതനായ്‌.
പര്‍ണ്ണശാലയും തീര്‍ത്തു ലക്ഷ്‌മണന്‍ മനോജ്ഞമായ്‌
പര്‍ണ്ണപുഷ്പങ്ങള്‍കൊണ്ടു തല്‍പവുമുണ്ടാക്കിനാന്‍.
ഉത്തമഗംഗാനദിക്കുത്തരതീരേ പുരു-
ഷോത്തമന്‍ വസിച്ചിതു ജാനകീദേവിയോടും.
കദളീപനസാമ്രാദ്യഖിലഫലവൃക്ഷാ-
വൃതകാനനേ ജനസംബാധവിവര്‍ജ്ജിതേ
നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവിതന്നെ
ശ്രീരാമനയോദ്ധ്യയില്‍ വാണതുപോലെ വാണാന്‍.
ഫലമൂലാദികളും ലക്ഷ്‌മണനനുദിനം
പലവും കൊണ്ടുവന്നു കൊടുക്കും പ്രീതിയോടെ.
രാത്രിയിലുറങ്ങാതെ ചാപബാണവും ധരി-
ച്ചാസ്ഥയാ രക്ഷാര്‍ത്ഥമായ്‌ നിന്നീടും ഭക്തിയോടെ.
സീതയെ മദ്ധ്യേയാക്കി മൂവരും പ്രാതഃകാലേ
ഗൗതമിതന്നില്‍ കുളിച്ചര്‍ഗ്‌ഘ്യവും കഴിച്ചുടന്‍
പോരുമ്പോള്‍ സൗമിത്രി പാനീയവും കൊണ്ടുപോരും
വാരം വാരം പ്രീതിപൂണ്ടിങ്ങനെ വാഴുംകാലം.

This posting includes an audio/video/photo media file: Download Now

Advertisements

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: